ഡബ്ലിൻ: കർദ്ദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട് അയർലൻഡിൽ. ഇന്ന് നടക്കുന്ന നോക്ക് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം അയർലൻഡിൽ എത്തിയത്. ഡബ്ലിൻ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തിന് സിറോ മലബാർസഭയുടെ അംഗങ്ങൾ ഊഷ്മള സ്വീകരണം നൽകി.
യൂറോപ്പിലെ സീറോ മലബാർ വിശ്വാസികൾക്കായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്തും കർദ്ദിനാളിനൊപ്പം ഉണ്ടായിരുന്നു.
കർദ്ദിനാൾ ആയതിന് ശേഷം ആദ്യമായിട്ടാണ് അദ്ദേഹം അയർലൻഡിൽ എത്തുന്നത്. വത്തിക്കാനിലെ ഡിക്കാസ്റ്ററിയുടെ പ്രിഫക്റ്റാണ് കർദ്ദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട്. സീറോ മലബാർ സഭയുടെ അയർലണ്ട് നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് മാത്യ ഓലിയക്കാട്ടിന്റെ നേതൃത്വത്തിലായിരുന്നു വിമാനത്താവളത്തിൽ വച്ച് സ്വീകരണ പരിപാടികൾ സംഘടിപ്പിച്ചത്.

