വാഷിംഗ്ടൺ ; കരീബിയൻ പ്രിൻസസ് ക്രൂയിസ് കപ്പലിൽ ഹാന്റാ വൈറസ് വ്യാപിക്കുന്നു. കപ്പലിലെ 3,116 യാത്രക്കാരിൽ 102 യാത്രക്കാരും 13 ക്രൂ അംഗങ്ങളും രോഗബാധിതരാണ്. ആകെ 115 പേർക്ക് രോഗം ബാധിച്ചു. ഏപ്രിൽ 28 മുതൽ മെയ് 11 വരെയുള്ള യാത്രയ്ക്കായി ഫോർട്ട് ലോഡർഡെയ്ലിൽ നിന്ന് പുറപ്പെട്ട കപ്പലാണിത് . പോർട്ട് കാനവറലിലാണ് ഇതിന്റെ യാത്ര അവസാനിക്കുന്നത്.
യാത്രയ്ക്കിടെ, കപ്പൽ അരൂബ, ബോണെയർ, പ്യൂർട്ടോ റിക്കോ, ബഹാമാസ് തുടങ്ങിയ സ്ഥലങ്ങളിൽ നിർത്തിയിരുന്നു . എവിടെ നിന്നാണ് എങ്ങനെയാണ് വൈറസ് എത്തിയതെന്ന് വ്യക്തമല്ല . രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ ഛർദ്ദിയും വയറിളക്കവുമായിരുന്നു. പ്രിൻസസ് ക്രൂയിസ് അധികൃതർ ആദ്യം ഇതിനെ ഉദരരോഗം എന്നാണ് വിശേഷിപ്പിച്ചിരുന്നത് . പിന്നീടാണിത് ഹാന്റാവൈറസാണെന്ന് സ്ഥിരീകരിച്ചത്.
ആമാശയത്തെയും കുടലിനെയും ബാധിക്കുന്ന പകർച്ചവ്യാധിയാണിത് . . ആളുകളുമായുള്ള അടുത്ത സമ്പർക്കം വഴിയാണ് വൈറസ് വേഗത്തിൽ പടരുന്നത്. ആയിരക്കണക്കിന് യാത്രക്കാരും ജീവനക്കാരും വളരെക്കാലം ഒരുമിച്ച് താമസിക്കുന്നതിനാലും, പൊതുവായി ഭക്ഷണം പങ്കിടുന്നതിനാലും ക്രൂയിസ് കപ്പലുകൾ പ്രത്യേകിച്ച് അപകടകരമാണ്. വയറുവേദന, ഛർദ്ദി, നേരിയ പനി, തലവേദന, ശരീര ബലഹീനത എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ . മിക്ക കേസുകളിലും, ഈ ലക്ഷണങ്ങൾ 3 ദിവസം വരെ നീണ്ടുനിൽക്കും. മിക്ക ആളുകളും ഗുരുതരമായ സങ്കീർണതകളില്ലാതെ തന്നെ സുഖം പ്രാപിക്കാറുണ്ട്.
പ്രിൻസസ് ക്രൂയിസിന്റെ യാത്രയിൽ പകർച്ചവ്യാധി ക്രമേണയാണ് പടർന്നത് . എല്ലാ യാത്രക്കാർക്കും ഒരേസമയം അസുഖം വന്നില്ല, എങ്കിലും യാത്രയിലുടനീളം കേസുകൾ ക്രമാനുഗതമായി വർദ്ധിച്ചു. രോഗികളുടെ എണ്ണം മൊത്തം യാത്രക്കാരുടെ 3 ശതമാനം കവിഞ്ഞപ്പോൾ, സിഡിസി പൊതു അറിയിപ്പ് പുറപ്പെടുവിച്ചു. ആരോഗ്യ ഉദ്യോഗസ്ഥർ ഇപ്പോൾ കപ്പലിൽ ആരോഗ്യ പരിശോധന നടത്തുന്നുണ്ട് .
കപ്പലിലുടനീളം ശുചീകരണ, അണുനാശിനി നടപടികൾ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. രോഗികളായ യാത്രക്കാരെയും ജീവനക്കാരെയും ഐസൊലേറ്റ് ചെയ്തിട്ടുണ്ട്. മലം സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കുന്നുണ്ട്. സിഡിസിയുമായി ഏകോപിപ്പിച്ച് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്.

