ന്യൂഡൽഹി : രാജ്യത്തിന്റെ അടുത്ത ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ആയി ലെഫ്റ്റനന്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി . 2026 മെയ് 30 ന് കാലാവധി അവസാനിക്കുന്ന നിലവിലെ സിഡിഎസ് ജനറൽ അനിൽ ചൗഹാന്റെ പകരക്കാരനായിട്ടാകും രാജ സുബ്രഹ്മണി സ്ഥാനമേൽക്കുക . കരസേനാ ഉപമേധാവി പദവിയിലിരിക്കേയാണ് ലഫ്റ്റനന്റ് ജനറല്‍ രാജാ സുബ്രഹ്മണി ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റില്‍ നിയമിതനായത്
വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ് സ്ഥാനവും അദ്ദേഹം വഹിച്ചിരുന്നു. തിയേറ്റർ കമാൻഡുകളുടെ പ്രക്രിയയും സായുധ സേനകളുടെ സംയോജനവും മുന്നോട്ട് കൊണ്ടുപോകുന്നതിൽ അദ്ദേഹത്തിന്റെ നിയമനം നിർണായകമായി കണക്കാക്കപ്പെടുന്നു.സംയുക്ത സേനാമേധാവിയാകുന്നതോടെ ലഫ്റ്റനന്റ് ജനറല്‍ രാജാ സുബ്രഹ്മണി കേന്ദ്ര മിലിറ്ററികാര്യ സെക്രട്ടറിയുടെ ചുമതലയും ഏറ്റെടുക്കുമെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു.
നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ), ജോയിന്റ് സർവീസസ് കമാൻഡ് ആൻഡ് സ്റ്റാഫ് കോളേജ് (യുകെ), നാഷണൽ ഡിഫൻസ് കോളേജ് (ന്യൂഡൽഹി) എന്നിവിടങ്ങളിലെ പൂർവ്വ വിദ്യാർത്ഥിയാണ് ലെഫ്റ്റനന്റ് ജനറൽ രാജ സുബ്രഹ്മണി. ലണ്ടനിലെ കിംഗ്സ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും അദ്ദേഹം നേടിയിട്ടുണ്ട്.1985 ഡിസംബറിലാണ്, ലെഫ്റ്റനന്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി ഗർവാൾ റൈഫിൾസിൽ രാജ്യസേവനത്തിനായെത്തിയത്.
പുതിയ നാവികസേന മേധാവിയായി വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥനെ കേന്ദ്രസർക്കാർ നിയമിച്ചു. മെയ് 31 ന് അദ്ദേഹം സ്ഥാനമേൽക്കും. 2028 ഡിസംബർ 31 വരെയാണ് അദ്ദേഹത്തിന്റെ സേവന കാലാവധി. നിലവിൽ മുംബൈയിലെ വെസ്റ്റേൺ നേവൽ കമാൻഡിന്റെ കമാൻഡറാണ് അദ്ദേഗം . 1987 ജൂലൈ 1 നാണ് കൃഷ്ണ സ്വാമിനാഥൻ ഇന്ത്യൻ നാവികസേനയിൽ ചേർന്നത്.

