ഡബ്ലിൻ: കുറ്റകൃത്യങ്ങൾ തടയാൻ ഡബ്ലിനിൽ വ്യാപക പരിശോധനയുമായി ഗാർഡ. ഇ- സ്കൂട്ടറുകളും ലഹരി വസ്തുക്കളും ഉൾപ്പെടെ പിടിച്ചെടുത്തു. ഓപ്പറേഷൻ മീകാന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.
വെള്ളിയാഴ്ച ആയിരുന്നു നഗരത്തിൽ ഗാർഡ പരിശോധന നടത്തിയത്. ഇ- ബൈക്കുകൾ, ഇ-സ്കൂട്ടറുകൾ, കാറുകൾ, മയക്കുമരുന്നുകൾ എന്നിവ ഗാർഡ പിടിച്ചെടുത്തു. മയക്കുമരുന്ന് വിതരണം, കള്ളപ്പണം വെളുപ്പിക്കൽ, ആയുധം കടത്തൽ എന്നിവയുമായി ബന്ധപ്പെട്ട് കിടക്കുന്ന വാഹനങ്ങളാണ് പിടിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Discussion about this post

