ഡബ്ലിൻ: കേരള ഹൗസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന് നടക്കും. അൽസ സ്പോർട്സ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ. കാഷ്പ്രൈസും എവർറോളിംഗ് ട്രോഫിയുമാണ് വിജയികൾക്ക് സമ്മാനമായി ലഭിക്കുക.
ജേതാക്കൾക്ക് പുലരി ഒഥന്റിക് കിറ്റ്ച്ചണാണ് സമ്മാനം സ്പോൺസർ ചെയ്യുന്നത്. രണ്ടാം സമ്മാനം കരസ്തമാക്കുന്ന ടീമിന് അനബോർഡ് ഏജൻസി നൽകുന്ന ക്യാഷ് പ്രൈസും എൽസിസി എവറോളിംഗ് ട്രോഫിയും ലഭിക്കും. ഇന്ന് നടക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിലേക്ക് ഏവരെയും സംഘാടകർ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
Discussion about this post

