ഡബ്ലിൻ: അയർലൻഡിൽ സംഗീത പരിപാടി പ്രഖ്യാപിച്ച് പ്രമുഖ മ്യൂസിക്കൽ ബാൻഡ് ആയ കിംഗ്ഫിഷർ. അടുത്ത സമ്മറിലാകും ബാൻഡ് അയർലൻഡുകാർക്കായി സംഗീത വിസ്മയം ഒരുക്കുക. ബാൻഡിന്റെ മൂന്ന് പരിപാടികൾ അടുത്ത വർഷം ഉണ്ടാകും.
ജൂൺ 9 ന് ബെൽഫാസ്റ്റിലെ എസ്എസ്ഇ അരീനയിലാണ് ആദ്യ പരിപാടി. പിന്നീട് ജൂൺ 12 ന് കോർക്കിലെ വിർജിൻ മീഡിയ പാർക്കിലും പരിപാടി അവതരിപ്പിക്കും. ജൂൺ 13 ന് ഡബ്ലിനിലെ മലാഹൈഡ് കാസിലിലെ പരിപാടിയോടെ കിംഗ്ഫിഷറിന്റെ സംഗീത പരിപാടികൾക്ക് സമാപനമാകും. ഓഗസ്റ്റ് 22 ന് അവരുടെ ആദ്യ ആൽബമായ ‘ഹാൽസിയോൺ’ പുറത്തിറങ്ങും. ഇതിന് മുന്നോടിയായിട്ടാണ് പ്രഖ്യാപനം.
Discussion about this post

