ഡബ്ലിൻ: കേരള ഹൗസ് ഫുട്ബോൾ ടൂർണമെന്റിൽ ഡബ്ലിൻ യുണൈറ്റഡും സ്വാർഡ്സ് എഫ്സിയും ജേതാക്കൾ. എബൗവ് 30 വിഭാഗത്തിലും അണ്ടർ 30 വിഭാഗത്തിലുമായി നടന്ന മത്സരങ്ങളിലാണ് ഇരു ടീമുകളും ഒന്നാമതായത്. എബൗവ് 30 വിഭാഗത്തിൽ ഗോൾവേ ഷാമ്രോക്ക് എഫ്സി രണ്ടാം സ്ഥാനം നേടി. അണ്ടർ 30 വിഭാഗത്തിൽ ബ്ലാഞ്ചാർഡ്സ്ടൗൺ എഫ്സിയ്ക്കായിരുന്നു രണ്ടാം സ്ഥാനം.
നാഷണൽ സ്പോർട്സ് സെന്ററിൽ ആയിരുന്നു മത്സരങ്ങൾ അരങ്ങേറിയത്. 44 ടീമുകൾ ആവേശം നിറഞ്ഞ ടൂർണമെന്റിന്റെ ഭാഗമായി. കുട്ടികളുടെ അണ്ടർ 17 വിഭാഗത്തിൽ ഫിംഗ്ലാസ് എഫ്സി ഒന്നാം സ്ഥാനവും ബ്യൂമോണ്ട് എഫ്സി രണ്ടാം സ്ഥാനവും നേടി.
അണ്ടർ 14 വിഭാഗത്തിൽ ബ്ലാക്ക് റോക്ക് എഫ്സി ഒന്നാം സ്ഥാനം നേടിയപ്പോൾ ഡെയിലി ഡിലൈറ്റ് എഫ്സി രണ്ടാം സ്ഥാനം. നേടി. അണ്ടർ 12 വിഭാഗത്തിൽ കാസ്സിൽ ലാൻഡ് എഫ്സി ഒന്നാം സ്ഥാനവും, എംഐസി സിറ്റിവെസ്റ്റ് രണ്ടാം സ്ഥാനവും നേടി.
അണ്ടർ 10 വിഭാഗത്തിൽ എംഐസി സിറ്റി വെസ്റ്റ്, ഡെയിലിഡിലൈറ്റ് എഫ്സി ഒന്നും രണ്ടും സ്ഥാനം നേടി. അണ്ടർ 8 വിഭാഗത്തിൽ എംഐസി ഒന്നാം സ്ഥാനവും, ബ്യൂമോണ്ട് എഫ്സി രണ്ടാം സ്ഥാനവും നേടി.