ഡബ്ലിൻ: യുവ ഗായകൻ കെ.എസ് ഹരിശങ്കറിന്റെ ലൈവ് സംഗീത പരിപാടിയ്ക്കായി ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. ഈ മാസം 9 നാണ് ഹരിശങ്കർ അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഷോ. പരിപാടിയ്ക്കായുളള ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം.
കെ.എസ് ഹരിശങ്കർ ലൈവ് ഇൻ ഡബ്ലിൻ എന്ന പേരിൽ ബ്ലൂബറി ഇന്റർനാഷണലാണ് പരിപാടി സംഘടിപ്പിക്കുന്നത്. അടുത്ത ശനിയാഴ്ച ഡബ്ലിൻ സയന്റോളജി സെന്ററിലാണ് പരിപാടി. ഏബൽസ് ഗാർഡൻ, റേവ് സെയ്ന്റ്സ്, ഫീൽ അറ്റ് ഹോം എന്നിവരും പരിപാടിയുടെ പങ്കാളികളാണ്.
ടിക്കറ്റുകൾക്കായി https://www.ticket4u.ie/events/celebrates-music-with-k-s-harisankar-2 എന്ന ലിങ്ക് സന്ദർശിക്കുക. വിഐപി ടിക്കറ്റിന് 65 യൂറോയും പ്ലാറ്റിനും ടിക്കറ്റിന് 55 യൂറോയും ഗോൾഡ് ടിക്കറ്റിന് 45 യൂറോയുമാണ് ഈടാക്കുന്നത്. സിൽവർ ടിക്കറ്റിന് 35 യൂറോയാണ് നിരക്ക്. സ്റ്റുഡന്റ്സിനും പരിപാടി ആസ്വദിക്കാം. 30 യൂറോയാണ് ഇവർക്കായുളള ടിക്കറ്റ് നിരക്ക്.

