ഡബ്ലിൻ: ഓൾ അയർലന്റ് ഹർലിംഗ് ഫൈനൽ മത്സര ദിനത്തിൽ അധിക സർവ്വീസുകൾ നടത്താൻ ഐറിഷ് റെയിൽവേ (ഇയൻറോഡ് ഐറാൻ). ആരാധകർക്കുണ്ടാകുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന് വേണ്ടിയാണ് മത്സര ദിനത്തിൽ കൂടുതൽ സർവ്വീസുകൾ നടത്തുന്നത്. അതേസമയം അന്നേദിവസം ടിക്കറ്റ് വിൽപ്പന ഉണ്ടായിരിക്കില്ലെന്ന് റെയിൽവേ വ്യക്തമാക്കി.
ഫൈനലിൽ കോർക്കും ടിപ്പററിയുമാണ് മത്സരിക്കുന്നത്. ഇതിനോടകം തന്നെ അന്നേദിവസത്തേയ്ക്കുള്ള ട്രെയിൻ ടിക്കറ്റുകൾ വിറ്റ് പോയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം അവസാനമാണ് മത്സരം.
Discussion about this post

