മെൽബൺ/ ഡബ്ലിൻ: ഓസ്ട്രേലിയയിൽ ഐറിഷ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. 35 വയസ്സുകാരനാണ് മരിച്ചത്. ന്യൂഇയർ ദിനത്തിൽ രാവിലെ വൈറ്റ് ഹെവൻ ബീച്ചിൽ നിന്നായിരുന്നു മൃതദേഹം കണ്ടെടുത്തത്.
കടലിൽ നീന്തുന്നതിനിടെ അദ്ദേഹം അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാൻ അയർലൻഡ് വിദേശകാര്യവകുപ്പ് ശ്രമങ്ങൾ ആരംഭിച്ചു.
Discussion about this post

