ഡബ്ലിൻ: കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങൾക്കായി ഐറിഷ് പതാകകൾ ഉപയോഗിക്കുന്നതിനെതിരെ ഡബ്ലിൻ സിറ്റി കൗൺസിൽ ( ഡിസിസി). പതാക ഉപയോഗിച്ച് സമരം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം. സമരത്തിന്റെ ഭാഗമായി പതാകകൾ സ്ഥാപിക്കുന്നതിനെതിരെ വിവിധ കൗൺസിലർമാരും റസിഡൻസ് ഗ്രൂപ്പുകളും രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡബ്ലിൻ സിറ്റി കൗൺസിൽ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുന്നത്.
വിഷയം ഗൗരവമായി എടുത്തതായി കൗൺസിൽ വ്യക്തമാക്കി. വളരെ മിതത്വമായി കൈകാര്യം ചെയ്യണ്ട പ്രശ്നമാണ് ഇത്. ഇതിൽ പരിഹാരം കാണാൻ കൗൺസിലിന്റെ ഏരിയ മാനേജർമാർ സീനിയർ ഗാർഡ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. പ്രാദേശിക ഗ്രൂപ്പുകളിൽ നിന്നും അഭിപ്രായം തേടുമെന്നും കൗൺസിൽ വ്യക്തമാക്കി.

