ഡബ്ലിൻ: ഐറിഷ് റോഡുകളിൽ അമിത വേഗതയിൽ പാഞ്ഞ് ഡ്രൈവർമാർ. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പ്രത്യേക ദൗത്യത്തിൽ 1,038 ഡ്രൈവർമാർ അമിത വേഗതയിൽ വാഹനം ഓടിച്ചതായി കണ്ടെത്തി. ചൊവ്വാഴ്ച ദേശീയ സ്ലോഡൗൺ ദിനമായി പോലീസ് ആചരിച്ചിരുന്നു.
ചൊവ്വാഴ്ച അർധരാത്രി 12 മണി മുതൽ 24 മണിക്കൂർ നീണ്ട ദൗത്യം ആയിരുന്നു പോലീസ് സംഘടിപ്പിച്ചത്. 24 മണിക്കൂറിനിടെ 1038 ഡ്രൈവർമാരാണ് വേഗപരിധി ലംഘിച്ചത്. ഇതിൽ 377 പേരെ പോലീസ് തടഞ്ഞ് നിർത്തി.
Discussion about this post

