അടുത്ത ദശകത്തിൽ വൻതോതിലുള്ള അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി 200 ബില്യൺ യൂറോ ചെലവഴിക്കാൻ സർക്കാർ പദ്ധതി . രാവിലെ മന്ത്രിസഭാ യോഗത്തിന് ശേഷം പ്രസിദ്ധീകരിക്കാനിരിക്കുന്ന ദേശീയ വികസന പദ്ധതി റിപ്പോർട്ടിൽ നടപ്പിലാക്കാൻ പോകുന്ന വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ പദ്ധതികൾ വിശദീകരിക്കും.
വരും ദശകത്തിൽ ആവശ്യമായ ഭവന നിർമ്മാണം, ഊർജ്ജ ഗ്രിഡ്, ജല അടിസ്ഥാന സൗകര്യങ്ങൾ, റോഡുകൾ, പൊതുഗതാഗതം, ആരോഗ്യ സൗകര്യങ്ങൾ എന്നിവയിൽ വലിയ ശ്രദ്ധ കേന്ദ്രീകരിക്കും. പ്രതിരോധത്തിനുള്ള ധനസഹായവും വർധിക്കും.
ജലസേവനം ഉൾപ്പെടെയുള്ള ഭവന നിർമ്മാണത്തിന് 40 ബില്യൺ യൂറോ അനുവദിക്കുമെന്നാണ് റിപ്പോർട്ട് . താഗതത്തിന് 24 ബില്യൺ യൂറോ, ഇതിൽ 2 ബില്യൺ യൂറോ ഡബ്ലിനിലെ മെട്രോലിങ്കിനായി വിനിയോഗിക്കും.3.5 ബില്യൺ യൂറോ ESB നെറ്റ്വർക്കുകൾക്കും എർഗ്രിഡിനും നൽകും.
ചെലവ് പദ്ധതിയുടെ അന്തിമ വിശദാംശങ്ങൾ തയ്യാറാക്കുന്നതിനായി താവോയിസച്ച് മൈക്കൽ മാർട്ടിൻ, ടാനൈസ്റ്റ് സൈമൺ ഹാരിസ്, സംസ്ഥാന മന്ത്രി സീൻ കാനി എന്നിവർ ഇന്നലെ ധനമന്ത്രി പാസ്ചൽ ഡൊണോഹോയെയും,ജാക്ക് ചേംബേഴ്സിനെയും കണ്ടിരുന്നു.

