ഡബ്ലിൻ: ആനുവൽ വേൾഡ് കോമ്പറ്റീറ്റീവ് റാങ്കിംഗിൽ അയർലന്റിന് നേട്ടം. യൂറോ മേഖലയിൽ ഒന്നാം സ്ഥാനത്താണ് അയർലന്റുള്ളത്. അതേസമയം റാങ്കിംഗിൽ നേരത്തെ നാലാം സ്ഥാനത്ത് ഉണ്ടായിരുന്ന അയർലന്റ് ഏഴാതമായി. മത്സരാധിഷ്ഠിതമായ സമ്പദ്വ്യവസ്ഥയെ അടിസ്ഥാനമാക്കിയാണ് ഈ റാങ്കിംഗ് നിർണയിക്കുന്നത്.
69 സമ്പദ്വ്യവസ്ഥകളെ അവലോകനം ചെയ്തതിന് ശേഷമാണ് പട്ടിക തയ്യാറാക്കിയത്. സാമ്പത്തിക പ്രകടനം, സർക്കാരിന്റെ കാര്യക്ഷമത, ബിസിനസ് കാര്യക്ഷമത, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട 262 ലധികം സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നിർണയിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തികപ്രകടനം പത്താം സ്ഥാനത്ത് നിന്നും ഒൻപതാം സ്ഥാനത്തേയ്ക്ക് ഉയർന്നിട്ടുണ്ട്.
Discussion about this post

