ഡബ്ലിൻ: ആഫ്രിക്കയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ അയർലൻഡ് പങ്കെടുക്കും. ജൊഹന്നസ്ബർഗിലാണ് ഇത്തവണത്തെ ഉച്ചകോടി. അതേസമയം അമേരിക്ക ബഹിഷ്കരിച്ച ഉച്ചകോടിയിലാണ് അയർലൻഡ് പങ്കാളിയാകുന്നത് എന്നതാണ് ശ്രദ്ധേയം.
അടുത്ത ആഴ്ചയാണ് ജൊഹന്നസ്ബർഗിൽ ജി20 ഉച്ചകോടി നടക്കുന്നത്. ആഫ്രിക്കയിൽ നടക്കുന്ന ആദ്യ ജി20 ഉച്ചകോടി കൂടിയാണ് ഇത്. നിലവിൽ ജി20 രാജ്യങ്ങളിൽ അയർലൻഡ് അംഗമല്ല. എന്നാൽ അതിഥിയായി എത്താൻ ആതിഥേയരായ ദക്ഷിണാഫ്രിക്കയിൽ നിന്നും ക്ഷണമുണ്ട്. പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ആയിരിക്കും അയർലൻഡിനെ പ്രതിനിധീകരിക്കുക.
Discussion about this post

