ഡബ്ലിൻ: അയർലൻഡിന് കൂടുതൽ എഐ സ്പെഷ്യലിസ്റ്റുകളെയും വിദഗ്ധരെയും ആവശ്യം. ഇവരുടെ കുറവ് രാജ്യത്തിന്റെ മുന്നോട്ടുപോക്കിനെ ബാധിക്കുമെന്നാണ് ഇ വൈ അയർലൻഡ് വ്യക്തമാക്കുന്നത്. അഞ്ചാമത് വാർഷിക ടെക് ലീഡേഴ്സ് ഔട്ട്ലുക്ക് സർവ്വേ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച പരാമർശം.
സർക്കാർ, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം, വ്യവസായം, ഊർജ്ജം, ടെലികമ്മ്യൂണിക്കേഷൻസ്, സാങ്കേതിക വിദ്യ എന്നീ മേഖലകളിലുള്ള 150 ഓളം മുതിർന്ന ടെക്നിക്കൽ ലീഡേഴ്സിൽ നിന്നും ഇവൈ അയർലൻഡ് ഡാറ്റകൾ ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞവർഷം മുതൽ രാജ്യത്ത് നൈപുണ്യ ക്ഷാമം ഗണ്യമായ രീതിയിൽ വർധിച്ചിട്ടുണ്ട്. ഈ വർഷം മാത്രം 36 ശതമാനത്തിന്റെ ഉയർച്ചയാണ് ഉണ്ടായിരിക്കുന്നത്.

