ഡബ്ലിൻ: അയർലൻഡിന്റെ ടൂറിസം മേഖലയിൽ പുതുയുഗമെന്ന് ടൂറിസം മന്ത്രി പീറ്റർ ബർക്ക്. വൻ തുകയുടെ നിക്ഷേപം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 4.7 ബില്യൺ യൂറോയാണ് ടൂറിസം മേഖലയിൽ നിക്ഷേപിക്കുന്നത്.
2026 മുതൽ 2030 വരെയാണ് ടൂറിസം മേഖലയിൽ വിവിധ പദ്ധതികൾ നടപ്പിലാക്കുക. ഡിപ്പാർട്ട്മെന്റ് ഓഫ് എന്റർപ്രൈസ്, ടൂറിസം, എംപ്ലോയ്മെന്റ് ക്യാപിറ്റൽ പ്ലാനിന്റെ ഭാഗമായിട്ടാണ് നിക്ഷേപം. നിക്ഷേപം ഉപയോഗിച്ച് സൗകര്യവികസനം ഉൾപ്പെടെ നടപ്പിലാക്കുകയാണ് ലക്ഷ്യം.
Discussion about this post

