ഡബ്ലിൻ: ഫിക്സ്ഡ് റേറ്റ് മോർട്ട്ഗേജുകളുടെ പലിശനിരക്ക് കുറച്ച് പിടിഎസ്ബി. ഇന്നലെ മുതൽ ഇളവുകൾ നിലവിൽവന്നു. 0.15 ശതമാനം മുതൽ 0.2 ശതമാനംവരെയാണ് പലിശ നിരക്ക് കുറച്ചത്. നിലവിലെ ഉപഭോക്താക്കൾക്കും പുതിയ ഉപഭോക്താക്കൾക്കും ആനുകൂല്യം ലഭ്യമാകും.
രണ്ട് മുതൽ ഏഴ് വർഷംവരെ കാലയളവുള്ള മോർട്ട്ഗേജുകളുടെ പലിശയാണ് കുറച്ചിരിക്കുന്നത്. ഗ്രീൻ മോർട്ട്ഗേജുകൾ ഹൈ വാല്യു മോർട്ട്ഗേജുകൾ എന്നിവ ഇവയിൽ പെടും. ലോൺ ടു വാല്യു (എൽടിവി) 80 ശതമാനത്തിനും 90 ശതമാനത്തിനും ഇടയ്ക്കുള്ള മോർട്ട്ഗേജുകൾക്ക് ഇളവ് ബാധകമാണ്.
Discussion about this post

