ഡബ്ലിൻ: അയർലന്റിൽ കൊല്ലപ്പെട്ട നൈജീരിയൻ പൗരനായ അഭയാർത്ഥിയുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്. 34 കാരനും ഫുട്ബോളറുമായ ഖുഹാം ബാബതുണ്ടെ ആണ് കൊല്ലപ്പെട്ടത്. അതിക്രൂരമായ ആക്രമണമാണ് ഖുഹാമിന് നേരെ ഉണ്ടായിരിക്കുന്നത് എന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 15 ന് പുലർച്ചെ ആയിരുന്നു ഖുഹാമിന് നേരെ ഒരു സംഘം ആളുകളുടെ ആക്രമണം ഉണ്ടായത്. ആൻ സ്ട്രീറ്റിൽവച്ചായിരുന്നു സംഭവം. സാരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ആക്രമണത്തിനിടെ അദ്ദേഹത്തിന്റെ നെഞ്ചിൽ ആഴത്തിൽ കുത്തേറ്റിരുന്നു. ഇതാണ് മരണത്തിന് കാരണം ആയത് എന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്. റിപ്പോർട്ട് പോലീസ് തിങ്കളാഴ്ച ഡബ്ലിൻ ഡിസ്ട്രിക്റ്റ് കൊറോണർ കോടതിയിൽ സമർപ്പിച്ചു.

