ഡൗൺ: കൗണ്ടി ഡൗണിൽ കുട്ടികൾക്ക് നേരെ വംശീയ ആക്രമണം. രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഹോളിവുഡിൽ ആയിരുന്നു സംഭവം. കുട്ടികൾ താമസിച്ചിരുന്ന വീടിനും കേടുപാടുകൾ ഉണ്ടായിട്ടുണ്ട്.
രാത്രി 11 മണിയോടെ പട്ടണത്തിലെ ചർച്ച് ഗ്രീൻ പ്രദേശത്തെ വീടിന് നേരെയായിരുന്നു ആക്രമണം. മുൻവശത്തെ ജനാലയിലൂടെ കല്ലെറിഞ്ഞതായാണ് പോലീസ് പറയുന്നത്. ഈ സമയം ലിവിംഗ് റൂമിലായിരുന്നു കുട്ടികൾ. ചില്ലുകൾ ഇവരുടെ ദേഹത്ത് തറയ്ക്കുകയായിരുന്നു. കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടി. വീടിന്റെ രണ്ട് ജനാലകൾ തകർത്തിട്ടുണ്ട്. വീടിന്റെ പുറംഭാഗത്തിനും കേടുപാടുകൾ ഉണ്ടാക്കിയിട്ടുണ്ട്.
Discussion about this post

