ഡബ്ലിൻ: ഡബ്ലിനിൽ ഇന്ത്യൻ ടെസ്കോ ജീവനക്കാരന് നേരെ ആക്രമണം. 27 വയസ്സുള്ള ക്ലിഫോർഡ് തോമസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ ക്ലിഫോർഡ് ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ആക്രമണം എന്നാണ് റിപ്പോർട്ടുകൾ. ജോലി കഴിഞ്ഞ് താമസസ്ഥലത്തേയ്ക്ക് മടങ്ങുകയായിരുന്നു യുവാവ്. ഇതിനിടെ നോർത്ത്വുഡിന് സമീപം വച്ച് ഒരു സംഘം ആക്രമിക്കുകയായിരുന്നു. ബഹളംകേട്ട് പ്രദേശവാസികൾ ഓടിക്കൂടി. ഇതോടെ അക്രമി സംഘം കടന്നുകളയുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഡബ്ലിൻ ബിസിനസ് സ്കൂളിലെ വിദ്യാർത്ഥി കൂടിയാണ് ക്ലിഫോർഡ്.
Discussion about this post

