ഡബ്ലിൻ: കോവിഡ് വ്യാപനം ആരംഭിച്ചതിന് പിന്നാലെ ഫാർമസികളിൽ നിന്നും എഡിഎച്ച്ഡി രോഗത്തിന് മരുന്ന് വാങ്ങുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സൗജന്യമായും സബ്സിഡി വഴിയും മരുന്ന് വാങ്ങുന്നവരുടെ എണ്ണത്തിൽ 150 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 30 മില്യൺ യൂറോയുടെ മരുന്നുകൾ ഇക്കാലയളവിൽ വിറ്റഴിച്ചു.
2024 ൽ മെഡിക്കൽ കാർഡ് വഴിയും, പൊതു ആരോഗ്യപദ്ധതികൾ വഴിയും 25,715 പേരാണ് എഡിഎച്ച്ഡി മരുന്നുകൾ വാങ്ങിയത്. 2020 ൽ ഇത് 10,327 ആയിരുന്നു. മീഥൈൽഫെനിഡേറ്റ് എന്ന സാധാരണയായി നൽകുന്ന മരുന്നിന് വേണ്ടി പ്രതിവർഷം ചിലവിടുന്ന തുകയും വർദ്ധിച്ചു. 2020 ൽ 4.1 മില്യൺ യൂറോ ആയിരുന്നു മരുന്നിനായി ചിലവാക്കിയിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഇത് 9.3 മില്യൺ യൂറോ ആയി

