ഡബ്ലിൻ: അയർലന്റിൽ നിന്നും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്ത ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളുടെ തോതിൽ വർദ്ധനവ്. ഈ വർഷം ഇതുവരെ 42 ബില്യൺ ഡോളറിന്റെ മരുന്നുകളാണ് അയർലന്റ് അമേരിക്കയിലേക്ക് അയച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനം ഉണ്ടാക്കിയ ഭയമാണ് ഇതിന് കാരണമായത്.
താരിഫിൽ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളുടെ അമേരിക്കയിലേക്കുള്ള കയറ്റുമതി കമ്പനികൾ വൻതോതിൽ വർദ്ധിപ്പിച്ചിരുന്നു. പ്രത്യേകിച്ച് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പതിവിന് വിപരീതമായി ഇരട്ടിയിലധികം ആയിരുന്നു കയറ്റുമതി.
Discussion about this post