ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അന്തരീക്ഷ താപനില വീണ്ടും ഉയരുമെന്ന പ്രവചനവുമായി മെറ്റ് ഐറാൻ. ഇന്ന് അന്തരീക്ഷ താപനില 30 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താം. തിങ്കളാഴ്ച രണ്ട് വെതർ സ്റ്റേഷനുകളിലായി 28 ഡിഗ്രി സെൽഷ്യസ് ആയിരുന്നു അന്തരീക്ഷ താപനില രേഖപ്പെടുത്തിയത്.
ഇന്ന് 23 ഡിഗ്രി സെൽഷ്യസ് ആയിരിക്കും അയർലൻഡിലെ കുറഞ്ഞ താപനില. 29 ഓ 30 ഓ ഡിഗ്രി സെൽഷ്യസ് ആയിരിക്കും കൂടിയ താപനില. ഈ വാരത്തിലെ ഏറ്റവും ചൂട് കൂടിയ ദിനം ആയിരിക്കും ഇന്ന് എന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു.
Discussion about this post

