ഡബ്ലിൻ: ക്രിമിനൽ കേസുകളിൽ പ്രതിയായ വിദേശികളെ നാടുകടത്തുന്നത് തുടരുമെന്ന് നീതി മന്ത്രി ജിം ഒ കെല്ലഗൻ. 34 വിദേശികളെ നാടുകടത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഐറിഷ് ഇതര പൗരന്മാരോട് ഇതേ സമീപനം ആണ് തുടരാൻ ഉദ്ദേശിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നവീകരിച്ച ഇ- ഗേറ്റ് സൗകര്യങ്ങൾ ഉദ്ഘാടനം ചെയ്യുന്നതിനായി മന്ത്രി തിങ്കളാഴ്ച ഡബ്ലിൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇവിടെ വച്ചായിരുന്നു പ്രതികരണം. കഴിഞ്ഞ ദിവസം നാടുകടത്തിയവരെല്ലാം ശിക്ഷിക്കപ്പെട്ടവർ ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ യൂറോപ്യൻ യൂണിയൻ പൗരന്മാർക്കും അയർലൻഡിൽ ജോലി ചെയ്യാനും താമസിക്കാനും അനുവാദമുണ്ട്. എന്നാൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ഈ അനുവാദവും അവകാശവും നിഷേധിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

