ഡബ്ലിൻ: ലിഫി നദിയിൽ ഉണ്ടായ ഡീസൽ ചോർച്ച നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ തുടരുന്നു. ഐറിഷ് റെയിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം മാർച്ചിൽ ആയിരുന്നു ലിഫി നദിയിലേക്ക് ഡീസൽ ചോർന്നത്.
ഓവർഫ്ളോ പൈപ്പുകളിൽ ഒന്നിന് കേട് സംഭവിച്ചു. ഇതേ തുടർന്നാണ് നദിയിലേക്ക് ഡീസൽ ചോർന്നത്. ചോർന്ന ഇന്ധനം കൂടുതൽ വ്യാപിക്കുന്നത് തടയാൻ ഫ്ളോട്ടിംഗ് ബാരിയർ സ്ഥാപിച്ചിട്ടുണ്ടെന്ന് ഐറിഷ് റെയിലിലെ ബാരി കെന്നി വ്യക്തമാക്കി. ഇന്ധനം നിറയ്ക്കുന്നതിനായി കോണോളിയിൽ ഇന്ധന ഫാം ഉണ്ട്. അതിനാൽ ഇന്ധനം അവിടെ സൂക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

