ലൗത്ത്: കൗണ്ടി ലൗത്തിൽ കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു മരണം. 60 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. ഡണ്ടാൽക്കിനടുത്തള്ള റസ്സാനിലെ എൻ53 ൽ ആയിരുന്നു സംഭവം. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി പത്തേകാലോടെയായിരുന്നു അപകടം ഉണ്ടായത്. കൂട്ടിയിടിച്ച കാറുകളിൽ ഒന്ന് ഓടിച്ചിരുന്നത് 60 കാരനാണ്. അപകടത്തിൽ 20 വയസ്സുള്ള യുവതിയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്കുകൾ ജീവന് ഭീഷണിയുള്ളതല്ല. അവർ ലേഡി ഓഫ് ലൂർദ് ആശുപത്രിയിലാണ് യുവതി ചികിത്സയിൽ കഴിയുന്നത്. 60 കാരന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post

