ഡബ്ലിൻ: യൂറോപ്യൻ കമ്മീഷനെതിരെ പരാതി നൽകി ഐറിഷ് കൗൺസിൽ ഫോർ സിവിൽ ലിബെർട്ടീസ് (ഐസിസിഎൽ). യൂറോപ്യൻ ഓംബുഡ്സ്മാനിലാണ് പരാതി നൽകിയത്. പൊതു രേഖകളിൽ എഐ ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്.
ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി ഉപയോഗിച്ച് ഒരു ലിങ്കെങ്കിലും നിർമ്മിച്ചിട്ടുണ്ടെന്നാണ് കമ്മീഷന്റെ പ്രതികരണത്തിൽ നിന്നും വ്യക്തമാകുന്നത് എന്ന് ഐസിസിഎൽ വ്യക്തമാക്കി. പലപ്പോഴും ഇത്തരം സാങ്കേതിക വിദ്യ തെറ്റായ ഉത്തരങ്ങൾ നൽകാം. യൂറോപ്യൻ യൂണിയൻ സംവിധാനങ്ങൾ എല്ലായ്പ്പോഴും ശരിയായ ഉത്തരങ്ങളാണ് നൽകേണ്ടത്. പൊതുസംവിധാനം ആയ യൂറോപ്യൻ കമ്മീഷൻ സുതാര്യം ആയിരിക്കണം. എഐയുടെ ഉപയോഗം ഈ സുതാര്യതയ്ക്ക് ഭംഗം ഉണ്ടാക്കുമെന്നും ഐസിസിഐ കൂട്ടിച്ചേർത്തു.
Discussion about this post

