ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ അക്രമിയ്ക്ക് നേരെ ടേസറുകൾ പ്രയോഗിച്ച് ഗാർഡ. ചൊവ്വാഴ്ചയായിരുന്നു സംഭവം. മൗണ്ട് കെന്നെത്ത് പ്ലേസ് മേഖലയിൽവച്ചായിരുന്നു പോലീസും കുറ്റവാളിയായ യുവാവും തമ്മിൽ സംഘട്ടനം ഉണ്ടായത്.
പ്രതിയ്ക്ക് 20 ലേറെ പ്രായമുണ്ട്. യുവാവ് അക്രമാസക്തനായതായി വിവരം ലഭിച്ചതിനെ തുടർന്ന് പിടികൂടാൻ എത്തിയതായിരുന്നു പോലീസ്. തുടർന്ന് ഉദ്യോഗസ്ഥരെ ആക്രമിക്കാനും യുവാവ് തുനിഞ്ഞു. ഇതോടെ ടേസർ ഉപയോഗിക്കുകയായിരുന്നു.
Discussion about this post

