ഡബ്ലിൻ: ഡബ്ലിനിൽ നടന്ന ദേശീയ കാലാവസ്ഥാ മാർച്ചിൽ വൻ ജനസാന്നിധ്യം. നൂറ് കണക്കിന് പേരാണ് ഡബ്ലിൻ നഗരത്തിൽ നടന്ന പരിപാടിയുടെ ഭാഗമായത്. സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് മലിനീകരണത്തിന് കൂട്ടുനിൽക്കുന്നതിന് പകരം സർക്കാർ ജനങ്ങൾക്കും പ്രകൃതിയ്ക്കും ഒപ്പം നിൽക്കണമെന്ന് പരിപാടിയിൽ പങ്കെടുത്തവർ ആഹ്വാനം ചെയ്തു.
ബ്രസീലിൽ നടക്കുന്ന കോപ്30 വേൾഡ് ക്ലൈമറ്റ് നെഗോഷ്യേഷനുകളുമായി ബന്ധപ്പെട്ട്, കാലാവസ്ഥാ നീതിക്കായുള്ള ആഗോള പ്രവർത്തന ദിനത്തിന്റെ ഭാഗമായിട്ടായിരുന്നു മാർച്ച് നടത്തിയത്. കാലാവസ്ഥമാറ്റം പരിഹരിക്കാൻ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രകൃതിസ്നേഹികൾ ആവശ്യപ്പെട്ടു.
Discussion about this post

