ഡബ്ലിൻ: അയർലന്റിൽ വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ. ഈ വർഷം രണ്ടാംപാദത്തിൽ 9214 പുതിയ വീടുകളുടെ നിർമ്മാണം പൂർത്തിയായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 35 ശതമാനം വർദ്ധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്.
ഏപ്രിൽ, മെയ്, ജൂൺ എന്നീ മാസങ്ങളിലെ കണക്കുകളാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ടിരിക്കുന്നത്. 1518 സിംഗിൾ ഹൗസുകൾ മൂന്ന് മാസത്തിനിടെ പൂർത്തിയായിട്ടുണ്ട്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 13 ശതമാനത്തിന്റെ വർദ്ധനവാണ് ഇത്തരം വീടുകളുടെ നിർമ്മാണത്തിൽ ഉണ്ടായിരിക്കുന്നത്. 33 ശതമാനം വീടുകളുടെ നിർമ്മാണം രണ്ടാം പാദത്തിൽ പകുതി പൂർത്തിയായ നിലയിലാണ്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ എട്ട് മേഖലകളിൽ ആറ് മേഖലകളിലും ഭവന നിർമ്മാണം ത്വരിതപ്പെടുത്തിയിട്ടുണ്ട്.

