ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിൽ വീടിന് തീയിട്ടു. വെർനോൻ കോടതി പരിസരത്തെ വീട്ടിൽ ആയിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് വീട്ടിൽ നിന്നും രക്ഷപ്പെട്ടത്.
ഞായറാഴ്ച രാത്രി 10.10 ഓടെയായിരുന്നു സംഭവം. വീടിന്റെ മുൻ വാതിലിന് പ്രതികൾ തീയിടുകയായിരുന്നു. തീയും പുകയും കണ്ടയുടൻ വീട്ടിലുണ്ടായിരുന്നവർ പുറത്തേയ്ക്ക് ഓടി. തുടർന്ന് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഇവർ എത്തി തീ അണച്ചു. അതേസമയം വലിയ നാശനഷ്ടങ്ങളാണ് വീട്ടിൽ ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ.
Discussion about this post

