ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ വീട് കൊള്ളയടിച്ച് മോഷ്ടാക്കൾ. ആഭരണങ്ങൾ മോഷ്ടിച്ചു. അപ്പർ സ്പ്രിംഗ്ഫീൽഡ് റോഡ് മേഖലയിൽ ചൊവ്വാഴ്ചയോടെയായിരുന്നു സംഭവം. വീട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം എന്നാണ് പോലീസ് നൽകുന്ന വിവരം. വീടിന്റെ വാതിൽ തകർത്ത് അകത്ത് കടന്ന സംഘം ആഭരണങ്ങളുമായി കടന്ന് കളയുകയായിരുന്നു. മോഷണം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
Discussion about this post

