ഓഫ്ലേ: കൗണ്ടി ഓഫ്ലേയിൽ വീടിന് തീപിടിച്ചു. എഡെൻഡറിയിൽ ആയിരുന്നു സംഭവം. അപകടത്തിൽ മരണം സംഭവിച്ചിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങൾ.
ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വിവരം അറിഞ്ഞ പോലീസും അടിയന്തിര സേവനങ്ങളും ഉടനെ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
Discussion about this post

