ക്ലെയർ: ക്ലെയറിൽ വീടിന് തീപിടിച്ച് വയോധികൻ മരിച്ചു. 70 വയസ്സുകാരനാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.
മോയ്മോറിലെ വീട്ടിൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്. സംഭവം അറിഞ്ഞ് ഫയർഫോഴ്സ് എത്തി തീ അണച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാൻ കഴിഞ്ഞില്ല. വീട് മുഴുവനായും കത്തിനശിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ എത്തി സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തി. 70 കാരന്റെ മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനകൾക്കായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post

