ഡബ്ലിൻ: ഡബ്ലിനിൽ പരിപാടി പ്രഖ്യാപിച്ച് പ്രമുഖ ടോക്ക് ഷോ അവതാരകയായ ഓപ്ര വിൻഫ്രി. സെപ്തംബറിലാണ് പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. ഡബ്ലിൻ 3 അരീനയിലാണ് പരിപാടി നടക്കുക. ഷോയ്ക്കായുള്ള ടിക്കറ്റ് വിൽപ്പന ഉടൻ ആരംഭിക്കും.
സെപ്തംബർ 14 നാണ് പരിപാടി. പെൻഡുലം സമ്മിറ്റിന്റെ ഭാഗമായിട്ടാണ് ഡബ്ലിനിൽ പരിപാടി നടത്തുന്നത്. ടിക്കറ്റ് നിരക്ക് 25 യൂറോ മുതലാണ് ആരംഭിക്കുന്നത്. വിഐപി ടിക്കറ്റുകൾക്ക് 695 യൂറോയാണ് വില. ഡേവിഡ് മീഡ് പരിപാടിയ്ക്ക് ആതിഥേയത്വം വഹിക്കും.
Discussion about this post

