ഡബ്ലിൻ: അയർലന്റിലെ ആശുപത്രികളിൽ കിടക്കകൾക്ക് നേരിടുന്ന ക്ഷാമം രൂക്ഷമാകുന്നു. ഐറിഷ് നഴ്സസ് ആന്റ് മിഡ്വൈവ്സ് ഓർഗനൈസേഷന്റെ കണക്കുകൾ പ്രകാരം രോഗികളാണ് കിടക്കയില്ലാതെ ബുദ്ധിമുട്ടിലായത്. ഇതിൽ 266 രോഗികൾ എമർജൻസി വിഭാഗത്തിൽ ചികിത്സ തേടിയവരും 127 പേർ വിവിധ ആശുപത്രികളിൽ വാർഡിൽ പ്രവേശിപ്പിച്ചവരുമാണ്.
ആശുപത്രികളിൽ തിരക്ക് വർദ്ധിക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. ഇവിടെ 98 പേരാണ് കിടക്കകൾക്കായി കാത്തുകിടക്കുന്നത്. ഇവരിൽ 36 പേരെ ട്രോളികളിൽ ചികിത്സിക്കുന്നുണ്ട്.
യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ 41 രോഗികൾ ആണ് കിടക്ക ലഭിക്കാതെ ബുദ്ധിമുട്ട് നേരിടുന്നത്. കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 37 രോഗികളും, ലാറ്റർകെന്നി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 31 രോഗികളും, സെന്റ് സിൻസെന്റ്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 25 പേരുമാണ് കിടക്കകൾക്കായി കാത്തിരിക്കുന്നത്.