ഡബ്ലിൻ: സ്വയം തൊഴിലുകാർക്ക് ഭവന മോർട്ട്ഗേജിനുള്ള അവസരം കുറയുന്നു. വെറും നാല് ശതമാനം മോർട്ട്ഗേജ് മാത്രമാണ് ഇക്കൂട്ടർക്ക് ലഭിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. സെൻട്രൽ ബാങ്കാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
കഴിഞ്ഞ വർഷം 96.3 ശതമാനം ശമ്പളം വാങ്ങുന്ന തൊഴിലാളികൾക്കാണ് ഭവന മോർട്ട്ഗേജുകൾ ലഭിച്ചത്. അതേസമയം 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കണക്കുകളിൽ നേരിയ കുറവ് ഉണ്ട്. ഇതേസമയം ഭവന മോർട്ട്ഗേജ് കൈപ്പറ്റുന്ന സ്വയം തൊഴിലാളികൾ എന്നത് വെറും നാല് ശതമാനത്തിൽ താഴെയാണ്. രണ്ടാമത് വീടുവാങ്ങുന്നവർക്കായുള്ള മോർട്ട്ഗേജ് ആനുകൂല്യങ്ങളാണ് സ്വയം തൊഴിലാളികൾക്ക് കൂടുതലായി ലഭിക്കുന്നത്.
Discussion about this post

