കോർക്ക് : അഭയാർത്ഥികൾക്കായി വീട് നിർമ്മിക്കാനുള്ള ആസൂത്രണ കമ്മീഷന്റെ ഉത്തരവിനെതിരെ പ്രാദേശിക ഗോൾഫ് ക്ലബ്ബ് രംഗത്ത്. മക്രൂമിലെ നിർമ്മാണത്തിനെതിരെയാണ് മക്രൂം ഗോൾഫ് ക്ലബ്ബ് രംഗത്ത് എത്തിയിരിക്കുന്നത്. ഭവന നിർമ്മാണം ഭാവിയിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ക്ലബ്ബ് മുന്നറിയിപ്പ് നൽകി.
താമസസ്ഥലം തേടുന്നവർക്കും യുക്രെയിനിൽ നിന്നുള്ള അഭയാർത്ഥികൾക്കും വേണ്ടിയാണ് മക്രൂമിൽ താമസസ്ഥലം ഒരുക്കുന്നത്. ഭവനത്തിന്റെ നിർമ്മാണത്തിന് കോർക്ക് കൗണ്ടി കൗൺസിൽ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആസൂത്രണ കമ്മീഷനിൽ നിന്നും അനുമതി ലഭിച്ചത്. ഗോൾഫ് ക്ലബ്ബിന് സമീപമായിട്ടാണ് 20 അപ്പാർട്ട്മെന്റുകൾ നിർമ്മിക്കാനുള്ള തീരുമാനം.
Discussion about this post

