ഡബ്ലിൻ: പ്രസിഡന്റായി സേവനം അനുഷ്ടിക്കുന്നതിനിടെ വാങ്ങിയ ശമ്പളവും അലവൻസും തിരിച്ച് നൽകി മൈക്കിൾ ഡി ഹിഗ്ഗിൻസ്. 14 വർഷത്തെ സേവനത്തിനിടെ അദ്ദേഹത്തിന് ശമ്പളവും അലവൻസായും ലഭിച്ച 2.6 മില്യൺ യൂറോയാണ് അദ്ദേഹം സർക്കാരിന് തിരിച്ച് നൽകിയത്. ഇതിന് പുറമേ രണ്ടാം ടേമിനായി അനുവദിച്ച അലവൻസിൽ നിന്നും ചിലവഴിക്കാത്ത 3,84,467 യൂറോയും അദ്ദേഹം തിരികെ നൽകിയെന്നാണ് വിവരം.
2025എ ഇയർ ഇൻ റിവ്യൂ എന്ന പുതിയ രേഖയിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. ഓരോ ടേം കഴിയുമ്പോഴും തനിക്ക് ലഭിച്ച തുക അദ്ദേഹം സർക്കാരിന് തന്നെ കൈമാറിയിരുന്നു. ആദ്യ ടേം അവസാനിച്ചപ്പോൾ 1938 ലെ അലവൻസിലെ 2,38,443 യൂറോയും രണ്ടാം ടേമിലെ 26,22,875 യൂറോയും ആണ് അദ്ദേഹം തിരികെ നൽകിയത്.
പാർലമെന്ററി,മിനിസ്റ്റീരിയൽ പെൻഷനാണ് 13,10,491 യൂറോയും അദ്ദേഹം കൈമാറിയിട്ടുണ്ട്.

