ഡബ്ലിൻ: അയർലൻഡിൽ അതിശക്തമായ മഴയ്ക്ക് നേരിയ ശമനം. ഉച്ചയ്ക്ക് ശേഷം വരണ്ടതും വെയിലുള്ളതുമായ കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. രാവിലെ സമയങ്ങളിൽ വടക്ക് കിഴക്കൻ ദിശയിൽ ശക്തമായ മഴ തുടരും. പിന്നീട് മഴയ്ക്ക് ശമനം ഉണ്ടാകുമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു.
പല കൗണ്ടികളിലും രാവിലെ എട്ട് മണിയോടെ യെല്ലോ വാണിംഗ് പിൻവലിച്ചിട്ടുണ്ട്. മുൻസ്റ്ററിൽ ആകും ഇനിയുള്ള മണിക്കൂറിൽ അതിശക്തമായ മഴ ഉണ്ടാകുക. ശക്തമായ ഇടിമിന്നലും ഉണ്ടാകും. അന്തരീക്ഷ താപനില 17 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും പ്രതീക്ഷിക്കുന്നു.
ഇന്ന് രാത്രി തെളിഞ്ഞ കാലാവസ്ഥയാകും പൊതുവെ അനുഭവപ്പെടുക. മഴയും ഉണ്ടാകും. രാജ്യത്ത് തെക്കൻ മേഖലയിൽ ആയിരിക്കും രാത്രി കനത്ത മഴ അനുഭവപ്പെടുക.
Discussion about this post

