ഡബ്ലിൻ: ശക്തമായ മഴയുടെ സാഹചര്യം കണക്കിലെടുത്ത് സ്കൂളുകൾ അടച്ചിടാൻ നിർദ്ദേശം. വിദ്യാഭ്യാസ വകുപ്പാണ് നിർദ്ദേശം നൽകിയത്. ഇക്കാര്യത്തിൽ സ്കൂൾ മാനേജ്മെന്റുകൾക്ക് അന്തിമ തീരുമാനം എടുക്കാം.
വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഡബ്ലിൻ, വിക്ലോ, വാട്ടർഫോർഡ്, ലൗത്ത് എന്നീ കൗണ്ടികളിൽ ഓറഞ്ച് വാണിംഗ് ആണ്. ഇവിടുത്തെ സ്കൂളുകൾക്കാണ് അടച്ചിടാൻ നിർദ്ദേശം നൽകിയിട്ടുള്ളത്.
Discussion about this post

