ഡബ്ലിൻ: ഇസ്രായേൽ- അയർലൻഡ് ഫുട്ബോൾ മത്സരം റദ്ദാക്കണമെന്ന ആവശ്യത്തിന് പിന്തുണയുമായി പ്രതിപക്ഷം. അടുത്ത ദിവസം ഡെയ്ലിൽ അവതരിപ്പിക്കുന്ന പ്രമേയങ്ങളെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. സിൻഫെയ്ൻ, സോഷ്യൽ ഡെമോക്രാറ്റ്സ്, ലേബർ പാർട്ടി തുടങ്ങിയ പ്രതിപക്ഷ പാർട്ടികളാണ് രംഗത്ത് എത്തിയിരിക്കുന്നത്.
ഡബ്ലിനിലെ ആർഡിഎസിൽ നടന്ന ട്രെസ്സൽ ലെഫ്റ്റ് വിംഗ് ഫെസ്റ്റിവലിൽ മത്സരം നടക്കരുതെന്ന നിലപാട് പാർട്ടി പ്രതിനിധികൾ പരസ്യമാക്കിയിരുന്നു. സിൻ ഫെയ്ൻ നതാവ് മേരി ലൂ മക്ഡൊണാൾഡ്, ലേബർ നേതാവ് ഇവാന ബാസിക്, സോഷ്യൽ ഡെമോക്രാറ്റ്സ് ടിഡി സിനദ് ഗിബ്നി എന്നിവരാണ് പ്രതികരണം നടത്തിയത്.
Discussion about this post

