ഡബ്ലിൻ: അയർലൻഡിൽ ശക്തമായ മഴയെ തുടർന്ന് വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതായി മെറ്റ് ഐറാൻ. വരും ദിവസങ്ങളിൽ മഴയ്ക്ക് ശക്തി കൂടുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വരും ദിവസങ്ങളിൽ ന്യൂനമർദ്ദത്തിന് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇതിന്റെ സ്വാധീന ഫലമായിട്ടാണ് രാജ്യത്ത് മഴ ലഭിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തമാകും. ഇത് വെള്ളപ്പൊക്കത്തിന് കാരണമായേക്കാം.
ഇന്ന് നേരം പുലരുമ്പോൾ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. എന്നാൽ പിന്നീടുള്ള മണിക്കൂറുകളിൽ മഴ സജീവമാകും. ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ ലഭിക്കാം.
Discussion about this post

