കോർക്ക്: കോർക്ക്, കെറി കൗണ്ടികളിൽ കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത് അതിശക്തമായ മഴ. ഇതേ തുടർന്ന് ഇരു കൗണ്ടികളിലെയും വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. ഇരു കൗണ്ടികളിലും അർധരാത്രി മുതൽ ഉച്ചവരെ യെല്ലോ വാണിംഗ് ആയിരുന്നു.
കോർക്കിൽ പല പ്രധാന റോഡുകളും വെള്ളത്തിനടിയിലായി. ഇതേ തുടർന്ന് വലിയ ഗതാഗതക്കുരുക്ക് ആയിരുന്നു അനുഭവപ്പെട്ടത്. പലഭാഗങ്ങളിലും റോഡ് അടച്ചിടേണ്ട സ്ഥിതിവിശേഷം ഉണ്ടായി. വെള്ളം കയറിയതിനെ തുടർന്ന് മുഗീലി മുതൽ കില്ലേഗ് വരെയുള്ള ഭാഗം അടച്ചിട്ടു. കെറിയിലെ ആർ 551 ൽ വെള്ളം കയറി. ഇതേ തുടർന്ന് ഇതുവഴിയുള്ള യാത്ര ഒഴിവാക്കാൻ കെറി കൗണ്ടി കൗൺസിൽ നിർദ്ദേശിച്ചിരുന്നു.
Discussion about this post

