ഡബ്ലിൻ: അയർലൻഡിലെ ഗ്രാമങ്ങളിൽ ഇനി വീടുവയ്ക്കലും താമസവും വളരെ എളുപ്പമാകും. ഈ വർഷം തന്നെ ഗ്രാമീണ ഭവന നിർമ്മാണ നയങ്ങളിൽ മാറ്റം കൊണ്ടുവരാനാണ് സർക്കാരിന്റെ തീരുമാനം. നിയമങ്ങളിലെ ഇളവുകളും മാറ്റങ്ങളും ഗ്രാമങ്ങളിൽ ചേക്കാറാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ ഗുണകരമാകും.
ഫിൻഗെയ്ൽ പാർലമെന്ററി പാർട്ടി യോഗത്തിൽ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഗ്രാമങ്ങളിൽ കർഷകർ അല്ലാത്തവർക്കും സ്വന്തമായി ഭൂമിയുണ്ടെങ്കിൽ ഇനി മുതൽ വീട് നിർമ്മിക്കാം.
Discussion about this post

