ഡബ്ലിൻ: ഡബ്ലിൻ ഏറ്റവും സുരക്ഷിതമായ നഗരമാണെന്ന് ഫിയന്ന ഫെയിൽ കൗൺസിലർ. പെംബ്രോക്ക് ഇലക്ട്രൽ ഏരിയയിൽ നിന്നുള്ള കൗൺസിലറായ റോറി ഹൊഗാനാണ് ഈ അഭിപ്രായം പങ്കുവച്ചത്. കഴിഞ്ഞ ദിവസം നഗരത്തിൽ കുത്തേറ്റ് 21 വയസ്സുകാരന് ജീവൻ നഷ്ടമായിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഡബ്ലിൻ സുരക്ഷിത നഗരമാണെന്നാണ് താൻ വിശ്വസിക്കുന്നത് എന്ന് റോറി പറഞ്ഞു. നഗരം ഇനിയും സുരക്ഷിതമായിക്കൊണ്ടിരിക്കുകയാണ്. നഗരത്തിലെ യുവാവിന്റെ മരണം തീർത്തും അസ്വസ്ഥത ഉളവാക്കുന്നതാണ്. നഗരത്തിന്റെ തെരുവുകളിൽ ഇതൊന്നും കാണാൻ ആരും ആഗ്രഹിക്കുന്നില്ല. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

