ഡബ്ലിൻ: ഐറിഷ് ജനതയ്ക്ക് ഇപ്പോഴും ഇഷ്ടം ഇലക്ട്രിക് വാഹനങ്ങൾ തന്നെ. മാർച്ച് മാസത്തിൽ ഇവി വാഹനങ്ങളുടെ രജിസ്ട്രേഷനുകൾ ഇരട്ടി ആയി എന്നാണ് റിപ്പോർട്ടുകൾ. ഇവയിൽ കാറുകളുടെ രജിസ്ട്രേഷനാണ് വൻ തോതിൽ ഉയർന്നത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പുതിയ ഇലക്ട്രിക് കാർ വിൽപ്പന 4.7 ശതമാനം വർധിച്ചു. ആദ്യ അഞ്ച് മാസത്തിനുള്ളിൽ 83,038 പുതിയ കാറുകളുടെ രജിസ്ട്രേഷനാണ് നടന്നത്. ഇതിൽ മെയിൽ മാത്രം 10,087 രജിസ്ട്രേഷനുകൾ നടന്നു. ഹൈബ്രിഡ് കാറുകളോടാണ് ആളുകൾ ഏറ്റവും പ്രിയമെന്നാണ് വ്യക്തമാകുന്നത്. അതേസമയം പെട്രോൾ, ഡീസൽ കാറുകളുടെ രജിസ്ട്രേഷൻ വളരെയധികം കുറഞ്ഞിട്ടുണ്ട്.
Discussion about this post

