ലൗത്ത്: കൗണ്ടി ലൗത്തിൽ വീണ്ടും ലോട്ടോ ജാക്ക്പോട്ട് തിളക്കം. ശനിയാഴ്ച നടന്ന നറുക്കെടുപ്പിലാണ് ലൗത്തിലെ ലോട്ടോ പ്ലേയർക്ക് സമ്മാനം ലഭിച്ചത്. 1,000,500 യൂറോയുടെ സമ്മാനമാണ് ലൗത്ത് സ്വദേശിയ്ക്ക് ലഭിച്ചത്. അതേസമയം വിജയിയുടെ വ്യക്തിഗത വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ശനിയാഴ്ച പ്രത്യേക ലോട്ടോ പ്ലസ് റാഫിൾ ഇവന്റ് നടന്നിരുന്നു. ഇതിലാണ് ലൗത്ത് സ്വദേശിയ്ക്ക് വിജയം നേടാൻ കഴിഞ്ഞത്. ലൗത്തിലെ ആർഡീയിലെ മാലോൺസ് ലോണ്ടിസിൽ നിന്നാണ് വിജയി ടിക്കറ്റ് വാങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ. 8275 എന്ന റാഫിൾ നമ്പർ ആണ് വിജയിച്ചത്.
Discussion about this post

