ഡബ്ലിൻ: അയർലൻഡിൽ ഇനി മഴക്കാലം. ഈ ആഴ്ച മുഴുവനായും രാജ്യത്ത് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തമാകാനും പ്രളയ സമാന സാഹചര്യം ഉണ്ടാകാനും സാധ്യതയുണ്ട്.
രാജ്യത്ത് ന്യൂനമർദ്ദത്തിന്റെ സ്വാധീനമുണ്ട്. ഇതാണ് മഴയുള്ള കാലാവസ്ഥയ്ക്ക് കാരണം ആകുന്നത്. ഇന്ന് മുതൽ രാജ്യത്ത് മഴ ലഭിക്കും. ഇന്ന് ഭൂരിഭാഗം സ്ഥലങ്ങളിലും ചാറ്റൽ മഴ ലഭിക്കും. ഇടയ്ക്ക് മഴ ശക്തമാകുന്ന സാഹചര്യവും ഉണ്ടാകും. അടുത്ത ദിവസങ്ങളിൽ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
Discussion about this post

